Monday, 31 January 2011

ദൈവം എന്ന സങ്കല്പം

" ഗുരുജീ ദൈവം ഒരു സങ്കല്പമല്ലേ ? "
" അല്ല മകനേ, സങ്കല്‍പിക്കണം എങ്കില്‍ പോലും ദൈവം വേണം !"
  


"I" Factor

If Budha can, Maheveera can, Sree Ramakrishna, Shankaracharya,Vivekananda, Arabindo, Ramana, Kabeer, Thulaseedas, Krishnamoorthi, Sreenarayana, Sayi Baba, Amrithanandamayi, Sree Sree , Lalaji, Babuji, Chariji, Nithyananda,...................they all can.......

Then why cant I and You?

( drop the "I" factor, then  anybody can )

Saturday, 29 January 2011

Realisation

" അഹങ്കാരത്തില്‍ നിന്നും ഓങ്കാരത്തിലേക്ക്  എത്തുമ്പോഴാണ് സാക്ഷാത്കാരം സംഭവിക്കുന്നത്‌! "

Sunday, 23 January 2011

വിധിയും കര്‍മ്മവും

"പരിശ്രമിച്ചാലും മാറ്റുവാന്‍ കഴിയാത്തത് എന്താണോ അതാണ്‌ വിധി !"
മാതാപിതാക്കള്‍ , കുലം, രക്ത ഗ്രൂപ്പ്‌ , മരണം ഇതൊക്കെ ഉദാഹരണങ്ങള്‍ .

വിധിയെന്ന് സമാധാനിച്ചു കഴിയാതെ , മാറ്റാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കുവേണ്ടി ശ്രമിക്കുന്നതാണ് കര്‍മ്മം !"
ഉദാഹരണം : ജോലി , വിദ്യഭ്യാസം , വിവാഹബന്ധങ്ങള്‍ , ചില രോഗങ്ങള്‍ 

 

Sunday, 16 January 2011

India is My Country

പ്രധാന മന്ത്രിക്കു ആകെ ഹാലിളകി . എവിടെ നോക്കിയാലും അഴിമതി തന്നെ . എന്നിട്ട് എല്ലാ കാശും പോകുന്നത് അങ്ങ് സ്വിട്സര്‍ലണ്ടിലെയ്ക്ക് ഇതിനൊരു മാറ്റം വന്നെ പറ്റൂ.

" ഹലോ , തലൈവര്‍ അല്ലെ ? നിങ്ങളുടെ പാര്‍ടിയിലെ ആ ഗുണശേഖരന്‍ എം പി യോട് നാളെത്തന്നെ പി എമ്മിനെ ഡല്‍ഹിയില്‍ വന്നു കാണാന്‍ പറയൂ ."

അങ്ങ് പി എം ഓഫീസില്‍ .
" താങ്കളെ അകത്തേയ്ക്ക് വിളിയ്ക്കുന്നു "
" സാര്‍ "
" മിസ്ടര്‍ ഗുണസേകര്‍! ഞാന്‍ താങ്കളെ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല , ഈയടുത്ത്‌ അഴിമതിയുടെ ചില നാറുന്ന കാര്യങ്ങള്‍ നമ്മള്‍ സഭയില്‍ ഡിസ്കസ് ചെയ്തതാണല്ലോ ? അതില്‍ നിങ്ങളുടെ പാര്‍ടിയിലെ ആളുകളും ഉള്‍പെട്ടിട്ടുണ്ട് ."
" എനിയ്ക്കറിയാം സാര്‍, പക്ഷെ എനിയ്ക്കതില്‍ യാതൊരു വിധ പങ്കും ഇല്ല ."
" ഏടോ , അതാണല്ലോ തന്നെ മാത്രം ഞാന്‍ വിളിപ്പിച്ചത് . തന്‍റെ റിക്കാര്‍ഡ്സ് കണ്ടിട്ട് , തന്‍റെ ക്ലീന്‍ ഇമേജു നോക്കി തന്നെയാ ഈ ചുമതല ഏല്പിക്കാന്‍ തിരഞ്ഞെടുത്തത് ."
" ഏതു ചുമതല ? " " പറയാം തോക്കില്‍ കേറി വെടിവക്കല്ലേ . അതായതു അടുത്ത ധനകാര്യ മന്ത്രിയായി തന്നെ തിരഞ്ഞെടുക്കാന്‍ പോകുകയാ "
"എന്ത് ? എന്നെയ്ക്കാളും സീനിയേര്‍സ് എത്രപേര്‍ ഉണ്ടെന്നു അറിയാമോ? പാര്‍ടിയില്‍ തന്നെ ആകെ പ്രശ്നമാകും "
" അക്കാര്യം ഞാനും മാഡവും നോക്കിക്കൊള്ളാം " " ഇനി ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കൂ . നിങ്ങളുടെ ആദ്യത്തെ ചുമതല കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുക എന്നതാണ് . നമ്മുടെ നാട്ടില്‍ നിന്നും കോടിക്കണക്കിനു രൂപയാണ് അങ്ങ് സ്വിസ്സ് ബാങ്കിലേയ്ക്ക് ഓരോ വര്‍ഷവും ഒഴുകുന്നത്‌. അത് ആരുടെയൊക്കെ പേരില്‍ ആണെന്ന് കണ്ടുപിടിയ്ക്കണം. ഇതാ തന്‍റെ പാസ്പോര്‍ട്ട് . ഏതു രാജ്യത്തു വേണമെങ്കിലും വിസ ഇല്ലാതെ പോകാം. പിന്നെ ആ പെട്ടിയില്‍ എന്താണെന്നറിയാമോ ? തോക്ക് ! തന്‍റെ സ്വയം രക്ഷയ്ക്ക് ഉപകരിക്കും" .

അങ്ങിനെ ഗുണശേഖരന്‍ മന്ത്രിയായി  . നാടും കാടും ഇളക്കി മറിച്ചു. അഴിമതിക്കാരെ തുറങ്കിലടച്ചു , മാധ്യമങ്ങള്‍ വാഴ്ത്തി , നാട്ടുമക്കള്‍ ആനന്ദത്തില്‍ ആറാടി . പക്ഷെ ഇതൊന്നും പോരല്ലോ ? പത്തു പ്രാവശ്യം സ്വിസ് ബാങ്കിന് കത്തെഴുതിയത് മാത്രം മിച്ചം . കള്ളപ്പണത്തിന്റെ ഉറവിടം അറിയാന്‍ കഴിയുന്നില്ല . എന്നാല്‍ ഇനി മറ്റൊന്നും നോക്കാനില്ല, പ്രധാനമന്ത്രിയും മാഡവും ഒഴികെ ആരോടും പറയാനില്ല , നാളെത്തന്നെ സ്വിട്സര്‍ലണ്ടിലെയ്കു പോകാം .പത്രക്കാരും അറിയേണ്ട . അങ്ങിനെ അതീവ രഹസ്യമായി ഗുണശേഖന്‍ അവിടെ എത്തിച്ചേര്‍ന്നു .

രംഗം : സ്വിട്സര്‍ലണ്ടിലെ ഏറ്റവും വലിയ ബാങ്കിലെ ചെയര്‍മാന്റെ മുറി :
" സാര്‍ ഇന്ത്യ യില്‍ നിന്നും മന്ത്രിയാണ് എന്നും പറഞ്ഞു ഒരുത്തന്‍ വന്നിട്ട് മാനേജരെ കുറെ നേരമായി ശല്യം ചെയ്യുന്നു . അയാള്‍ക്ക് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര് വിവരം അറിയണം പോലും ! മാനേജര്‍ നമ്മുടെ ബാങ്കിന്‍റെ വിശ്വാസ്യതയെപ്പറ്റി പറഞ്ഞു നോക്കി എന്നിട്ടും രക്ഷയില്ല . അയാള്‍ പോകുന്നില്ല . "
" ഏതായാലും അയാളെ എന്‍റെ അടുത്തേയ്ക്‌ പറഞ്ഞു വിടൂ "
..............................
" എസ് മിസ്ടര്‍ ഗുണശേഖന്‍ ! നിങ്ങള്‍ അവിടെനിന്നും ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, ഞങ്ങളുടെ രഹസ്യ സ്വഭാവം ആണ് ബാങ്കിന്‍റെ അടിത്തറ ! അത് കളഞ്ഞു കുളിക്കുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്യില്ല . അത് കൊണ്ട് നിങ്ങള്‍ നിന്ന് സമയം കളയണമെന്നില്ല "
" മിസ്ടര്‍ ചെയര്‍മാന്‍! ഞാന്‍ ഇന്ത്യ മഹാരാജ്യത്തിലെ കാബിനെറ്റ്‌ മന്ത്രിയാണെന്ന് അറിയാതെ ആണ് നിങ്ങള്‍ സംസാരിക്കുന്നത് "
" അറിയാം , നിങ്ങളുടെ പ്രധാനമന്ത്രി വന്നാലും ശരി എന്‍റെ മറുപടി ഇതായിരിക്കും " "ഏതായാലും നേരായ വഴിക്ക് നിങ്ങള്‍ പോകും എന്ന് തോന്നുന്നില്ല . ഞാന്‍ വിചാരിച്ചാല്‍ ഈ രാജ്യവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ പറ്റും "
" എന്നാലും ഞങ്ങളുടെ നിയമം വിട്ടു ഞങ്ങള്‍ ഒന്നും ചെയ്യില്ല " " ഉറപ്പാണോ " " എന്താ ഇനിയും സംശയം ഉണ്ടോ ?"
" എങ്കില്‍ നിന്നെ ഇപ്പൊ ഞാന്‍ തട്ടിക്കളയും . ഈ തോക്കില്‍ നിന്നും പുറത്തേയ്ക്ക് ശബ്ദം പോലും വരില്ല , മനസ്സിലായോ "
 ചെയര്‍മാന്‍ നിന്ന് വിറക്കാന്‍ തുടങ്ങി , " സാര്‍, എന്നേ കൊന്നിട്ടും കാര്യമില്ല . ഞങ്ങളുടെ നിയമപ്രകാരം .................................."
" മതി , മതി , സമാധാനമായി . ഞാനും പ്രധാനമന്ത്രിയും , തലൈവരും മാഡവും ആകെ പേടിച്ചിരിക്കുകയായിരുന്നു! ഇനി സമാധാനമായി ഇവിടെത്തന്നെ ഡെപ്പോസിറ്റ് ചെയ്യാമല്ലോ . ഈ പെട്ടിയില്‍ കൊള്ളാവുന്നത് ഞാന്‍ കൂടെ കൊണ്ട് വന്നിട്ടുണ്ട് , ബാക്കി ഞങ്ങളുടെ ആളുകള്‍ പുറകെ ലോറിയില്‍ കൊണ്ടുവരുന്നുണ്ട്! "

(ഒരു നൈജീരിയന്‍ കഥ തല്ക്കാലം കടം വാങ്ങിയതാ , അവര്‍ക്ക് ആവശ്യം വരുമ്പോള്‍ വേറെ ഒരെണ്ണം കൊടുക്കാം . അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ജീവിച്ചിരിയ്കുന്നത്‌ വരെ കഥകള്‍ക്ക് ക്ഷാമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം .)

Brahmacharya and Celibacy

The Celibacy is applicable only to the one who does not Eat, Drink , Breathe and respond to other physical requirements of the human body or nature!
I do not think the real Brahmacharya mandates Celibacy.
Abstaining from sexual activity, which is highly essential for the balancing of human body and mind, is like denying the sensory organs its share.
And human can attain the divinity only through the balanced body and mind.
I strongly believe that the meaning of Brahmacharya is popularly mistaken as Celibacy. I do agree that few great Sages of ancient times attained divinity through negation from the worldly pleasures . The best suited strategy for the seeker of divinity is a balanced way of approach to the needs of the situation.

Monday, 3 January 2011

Error & Mistake

" An Error will become a Mistake if not rectified in time!"




Guruji

പോലീസും നിയമവും

ബ്രിട്ടനില്‍ പോലീസിനെ പേടിക്കേണ്ട, നിയമത്തിനെ പേടിച്ചാല്‍ മതി ,
നാട്ടില്‍,  നിയമത്തിനെ പേടിക്കേണ്ട , പോലീസിനെ പേടിച്ചാല്‍ മതി !
ഗള്‍ഫിലോ ? രണ്ടിനെയും പേടിക്കണം !
അഫ്ഗാനിസ്ഥാനില്‍ ആണെങ്കിലോ ? ഒന്നിനെയും പേടിക്കേണ്ട!
( പേടിക്കണമെങ്കില്‍ അല്പം ജീവനെങ്കിലും വേണമല്ലോ ? )