മതങ്ങളും നമ്മുടെ വിശ്വാസങ്ങളും എപ്പോഴും ആന്റീ വൈറസ് സോഫ്റ്റ് വെയേര്‍സ് പോലെ ആകണം, അതായത് സമൂഹം എന്ന കമ്പ്യൂട്ടെറിനെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്ന എല്ലാ ദുഷ്ട വൈറസുകളെയും ചെറുത്തു തോല്പിക്കാനുള്ള കരുത്തു അതിനു ഉണ്ടായിരിക്കണം. പുതിയതായി പ്രത്യക്ഷപ്പെടുന്ന വൈറസുകളെ നശിപ്പിക്കാന്‍ പഴയ ആന്റീ വൈറസ് പ്രോഗ്രാമുകള്‍ക്ക് കഴിയാറുണ്ടോ ? അങ്ങിനെയുള്ള മാരക ശേഷിയുള്ള വൈറസുകളെ നശിപ്പിക്കാന്‍ വേണ്ടി ആണ് ഓരോ വര്‍ഷവും സോഫ്റ്റ് വെയേര്‍സ്സിന്‍റെ പുതിയ വേര്‍ഷന്‍സ് നിര്‍മ്മിക്കുന്നത്.
ഭീകരത പോലുള്ള വൈറസുകളെ മുളയിലെ നുള്ളിക്കളഞ്ഞു നല്ലൊരു ലോകം ഉണ്ടാവണമെങ്കില്‍ , പല മതങ്ങളും വിശ്വാസങ്ങളും ആന്റീ വൈറസിന്‍റെ മാതൃക പിന്തുടര്‍ന്നെ മതിയാകൂ .
(Change in all things is sweet. -Aristotle)
Friday, 31 December 2010
Sunday, 26 December 2010
മൂന്നാം ലോകമഹായുദ്ധം
മനുഷ്യ മനസ്സുകളില്‍ മൂന്നാം ലോകമഹായുദ്ധം എന്നേ തുടങ്ങിക്കഴിഞ്ഞു. അത് കുടുംബത്തിലേക്കും സമൂഹത്തിലേക്കും തദ്വാരാ രാജ്യത്തിലേക്കും വ്യാപിച്ചു കഴിഞ്ഞതിന്‍റെ ലക്ഷണങ്ങള്‍ ആണ് കാണപ്പെടുന്നത് . ഇനി രാജ്യങ്ങള്‍ തമ്മിലുള്ള ഒരു ലോകമഹായുദ്ധത്തിനു ആവശ്യം പോലും ഉണ്ടാകും എന്ന് തോന്നുന്നില്ല . ഈ ഭൂമിയുടെ നാശം തുടങ്ങിക്കഴിഞ്ഞു .
സാങ്കേതിക രംഗത്ത് ഇനി ഏതാനും കണ്ടുപിടുത്തങ്ങള്‍ മാത്രം ബാക്കി . സാംസ്കാരിക, കല, രാഷ്ട്രീയ , സാമ്പത്തിക രംഗങ്ങളില്‍ ഉന്നതങ്ങളില്‍ നിന്നുള്ള അവരോഹണം തുടങ്ങിക്കഴിഞ്ഞു . നല്ല ഇന്നലെകള്‍ ചരിത്ര താളുകളില്‍ മാത്രം .ഭീകര വാദങ്ങള്‍, അഴിമതി , കുറ്റ കൃത്യങ്ങള്‍, ദാരിദ്ര്യം, സാമ്പത്തിക -സാമൂഹ്യ- ലിംഗ- വര്‍ണ- അസമത്വങ്ങള്‍, രോഗങ്ങള്‍ , അംഗ വൈകല്യങ്ങള്‍ , പ്രകൃതിക്ഷോഭങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ , പ്രകൃതിയെ ചൂഷണം ചെയ്യല്‍ ...................ഇനിയും വിശ്വസിക്കുന്നുണ്ടോ നമ്മള്‍ മടക്ക യാത്രയിലേക്ക് അല്ല എന്ന് !
ഇതിനിടയില്‍ ചില മഹാത്മാക്കളുടെ ആത്മീയ ചൈതന്യം , അവര്‍ക്ക് ചുറ്റുമുള്ളവരെ ഈ അവസ്ഥയെ മാനസികമായി നേരിടാന്‍ പാകമാക്കുന്നു എന്നല്ലാതെ, നാശത്തിലേക്കുള്ള പ്രയാണത്തെ തടയാന്‍ ആ മഹാത്മാക്കള്‍കും കഴിയാതെ വരുന്നു. ഉണ്ടായത് നശിച്ചേ മതിയാകൂ . ഇത് പ്രകൃതി നിയമമത്രെ.
ശാസ്ത്രം പറയുന്നതും അതു തന്നെ . ഈ പ്രപഞ്ചത്തിന്റെ വികാസ കാലഘട്ടം കഴിഞ്ഞു എന്നും , ഇപ്പോള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും . ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് അമര്‍ഷമോ ദുഖമോ ഒരു പരിഹാരമല്ല . ചുരുങ്ങിയ പക്ഷം അവനവന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളെ ബഹുമാനിക്കുക . മറ്റുള്ളവര്‍ നമ്മോടു എങ്ങിനെ പെരുമാറണം എന്ന് നാം പ്രതീക്ഷിക്കുന്നുവോ അതുപോലെ അവരോടു പെരുമാറാന്‍ ശ്രമിക്കുക .
ഇതൊന്നും പറ്റിയില്ലെങ്കില്‍ , അവനവന്‍റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ വര്‍ഗീയ, രാഷ്ട്രീയ വിഷം കുത്തിവെക്കാതിരിക്കാന്‍ എങ്കിലും ശ്രമിക്കുക . അടുത്ത തലമുറയ്ക്ക് എങ്കിലും മനസ്സമാധാനമായി മരിക്കാമല്ലോ !
"May the Self Bless All !"

Tuesday, 21 December 2010
പ്രവാചകര്‍
ദൈവം പ്രവാചകരെ തിരഞ്ഞെടുത്തിട്ടുള്ളത് ഓരോ ജനതയുടെയും ബൌദ്ധിക നിലവാരമനുസരിച്ചാണ്. അതേ അളവുകോല്‍ വെച്ച് തന്നെ, പ്രവാചകര്‍ ജനതയോട് സംവദിച്ചിട്ടുള്ളതും .
പൂര്‍ണ്ണത 2
"ശുചിത്വം , ഭക്തി , ധര്‍മ്മം എന്നിവയുടെ ആകെത്തുകയാണ് പൂര്‍ണത . പൂര്‍ണ്ണത ജീവിത ചര്യയാക്കിയാല്‍ സമയം വരെ ചൊല്പടിക്കു നില്‍ക്കുന്നതായി കാണാം. "
മറുകരണം
" അച്ചോ , അച്ഛനെ അയാള്‍ ഒരു കരണത്ത് അടിച്ചപ്പോള്‍ മറുകരണവും കാണിക്കാന്‍ മേലായിരുന്നോ ? "
" മകനേ മത്തായീ , എനിക്ക് ആഗ്രഹാമില്ലഞ്ഞിട്ടാണോ ? എടാ ഒരു കരണത്ത് അടികൊണ്ടാപ്പോള്‍ തന്നെ ബോധം പോയില്ലേ "
( NB : ഇന്ത്യ ആറ്റം ബോംബു ആദ്യം ഉപയോഗിക്കുകയില്ലത്രേ ! )

Wednesday, 15 December 2010
പൂര്‍ണ്ണത
"ഗുരുജീ , പൂര്‍ണ്ണതയെ എങ്ങിനെ നിര്‍വചിക്കാം ?"
" പൂര്‍ണ്ണത (perfection ) എന്നത് നമ്മടെ പ്രവര്‍ത്തികളില്‍ Presence of Mind കൊണ്ടുവരുന്നതിനെ യാണ്. "
"വ്യക്ത മായി പറയുകയാണെങ്കില്‍ , നാം ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റേതെങ്കിലും മേഖലയില്‍ വ്യാപരിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഫലമോ ചിന്തകളിലും പൂര്‍ണ്ണത ലഭിക്കുകയില്ല, ചെയ്യുന്ന പ്രവര്‍ത്തിയിലും അതുപോലെ തന്നെ.
നേരെ മറിച്ചു , പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സും അതിനോട് ഒത്തൊരുമിച്ചാല്‍ പൂര്‍ണ്ണത കൈവരുമെന്നത് കാണാം ."
" അതായത് കുളിക്കുമ്പോള്‍ മനസ്സ് കുളിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നോക്കൂ ! ഓരോ തുള്ളി വെള്ളവും ശരീരത്ത് വീഴുമ്പോള്‍ അതിന്‍റെ അനുഭൂതി നാം അറിയുന്നു! വൃത്തിയായ കുളിയാണ് ഇവിടത്തെ ഉല്പന്നം !. അനുഭൂതി അതിന്‍റെ ഉപോല്‍പന്നവും !"
( N B : അവനവന്‍ കുളിക്കുന്നത് ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രം ബാധകം )

Wednesday, 8 December 2010
മറവി
" ഗുരുജീ , കേള്‍ക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല .എന്ത് ചെയ്യും ?"
" അതിനു കേട്ടാലല്ലേ ഓര്‍മ്മയില്‍ നില്‍ക്കൂ ! ഒരാള്‍ നമ്മോടു എന്തെങ്കിലും സംസാരിക്കുമ്പോള്‍ , അയാളോട് എന്ത് പറയണം എന്ന് മനസ്സില്‍ കണക്കു കൂട്ടുകയല്ലേ നമ്മള്‍ , കേള്‍ക്കുന്നതായി ഭാവിക്കാന്‍ വേണ്ടി ഇടയ്ക്ക് മൂളുകയും ചെയ്യും . അവസാനം കേട്ടത് ചോദ്യമാണെങ്കില്‍ പോലും വെറുതെ മൂളും. സംഭാഷണം എന്നത് ഒരാള്‍ പറഞ്ഞത് ശ്രദ്ധയോടെ കേള്‍ക്കുകയും , മറുപടി ആവശ്യമെങ്കില്‍ മാത്രം ആ കേട്ടതിനെ വിശകലനം ചെയ്തു അതനുസരിച്ച് പ്രതിവചിക്കുകയും ചെയ്യുന്നതിനെയാണ് . അപ്പോള്‍ കേട്ട കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കും"
കടപ്പാട് : സ്വാമി നിത്യാനന്ദ പരമഹംസ

സുന്ദര കേരളം 2
"എത്ര നാളായെടാ കണ്ടിട്ട് ? നീ ഗള്‍ഫിലാ എവിടെയൊക്കെയോ പോയി കഷ്ടപ്പെടെണെന്ന് കേട്ടു ?"
"അതൊക്കെ അങ്ങനെ കിടക്കും , നീ നമ്മുടെ കൂടെ പഠിച്ച അശോകനെ കാണാറുണ്ടോ ?"
"ഓ ..എന്ത് പറയാനാ ..അവന്‍ ഏതോ വക്കീലിന്‍റെ കൂടെ ഗുമസ്ത പണി ചെയ്യുകയാണത്രേ !"
" പിന്നെ നമ്മുടെ ജോമൊനോ ? അവന്‍റെ വല്ല വിവരവും ഉണ്ടോ ?"
" ഏതു? നമ്മുടെ പട്ടാളത്തീ പോയി കാലും കളഞ്ഞു വന്ന ജോസെപ്പേട്ടന്റെ മോനല്ലേ ? അവന്‍ ഏതോ അമേരിക്കന്‍ മദാമ്മയെ കെട്ടി , അവിടേം ഇല്ല ഇവിടേം ഇല്ല എന്ന മട്ടില്‍ നടക്കുകയാ!.ആ പുഴക്കടവില് ഒരു ബംഗ്ലാവോ വീടോ ഏതാണ്ട് പണിതത്രേ ! ദേ, ഇപ്പൊ അപ്പനേം അമേരിക്കേല് കൊണ്ടുപോണം എന്ന് പറഞ്ഞു നടക്കേണ് ! ഓരോരുത്തന്മാരുടെ സമയദോഷം ! അല്ലാണ്ട് എന്ത് പറയാനാ ?"
" അതൊക്കെ പോട്ടെ നിനക്കെന്തു വിശേഷം ? കല്യാണമൊക്കെ കഴിഞ്ഞില്ലേ ? ജോലിയോ ?"
" ജോലി... അല്ല ..അത് പിന്നെ ... അങ്ങനൊന്നും ഇല്ല . ഇങ്ങിനെയൊക്കെ അങ്ങിനെ പോകുന്നു. കല്ല്യാണം ഒന്നും ആയിട്ടില്ല . ഇവളുമാരെ നമുക്കും ഒന്ന് ബോധ്യപ്പെടണ്ടേ അളിയാ ? "

സുന്ദര കേരളം 1
"എത്ര നേരമായി അവനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് . അവന്‍ വന്നില്ലെങ്കില്‍ വരേണ്ട . നീ ചീട്ടു വിളമ്പു ."
" അവന്‍റെ കാര്യം പറയാതിരിക്കുകയാ ഭേദം . കഴിഞ്ഞ പ്രാവശ്യവും ഇത് പോലെ തന്നെ പറ്റിച്ചതാ . ഹാ... ആര്‍ക്കോ ബ്ലഡ് കൊടുക്കാന്‍ പോയതാണത്രെ "
" മര്യാദ കേട്ടവന്‍. ഇന്നവന്‍ വരുമെന്ന് തോന്നുന്നില്ല . സുഖമില്ലാതെ കിടക്കുന്ന അമ്മയെയും കൊണ്ട് ആശുപത്രീ പോണ കാര്യോ എന്തോ പറയുന്നത് കേട്ടു . നീ ചീട്ടിടൂ ,"
കടപ്പാട് : പ്രസാദ്

Wednesday, 1 December 2010
വെജിറ്റെറിയനിസം
ഗുരുജീ , അങ്ങ് പറയുന്നു വെജിറ്റെറിയന്‍ ഭക്ഷണ ക്രമം ആണ് നല്ലത് എന്ന് , എന്താണ് കാരണം ?
" ഒന്ന് , ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നു .
രണ്ടു , നാം ഭാരതീയര്‍ സഹജീവികളെ കൊന്നു തിന്നുക എന്നത് ഹിംസയായി കണക്കാക്കുന്നു. "
" അങ്ങിനെയാണെങ്കില്‍ ചെടികള്‍ക്ക് ജീവനില്ലേ ? നാം ശ്വസിക്കുന്ന വായുവില്‍ ലക്ഷോപ ലക്ഷം ജീവനുള്ള ബാക്ടീരിയകള്‍ ഇല്ലേ ? കുടിക്കുന്ന വെള്ളത്തില്‍ ഇല്ലേ ?"
" ചെടികള്‍ക്ക് ജീവനുണ്ട് എന്നതിനര്‍ത്ഥം അവയെ മറ്റു ജീവികളുമായി താരതമ്യം ചെയ്യാന്‍ പറ്റും എന്നാണോ? ആ ജീവന്‍ അവ വളരുന്നതിനുള്ള മാത്രമുള്ള മൂല കാരണം ആണ് എന്ന് കണ്ടാല്‍ മതി . അതിനര്‍ത്ഥം അവയ്ക്ക് മറ്റു ചേതോവികാരങ്ങള്‍ ഇല്ല എന്നത് തന്നെ . നമ്മുടെ ശരീരത്തിലെ നഖവും മുടിയും വളരുന്നില്ലേ ? അവയ്ക്ക് ജീവനും ഉണ്ട് . എന്നാല്‍ അതിനെ മുറിക്കുമ്പോള്‍ നാം വേദന അറിയുന്നുണ്ടോ? "

Tuesday, 30 November 2010
കഷ്ടകാലം
" ഇന്ന് രാവിലെ എന്‍റെ കാറിനു കുറുകെ ഒരു പൂച്ച ചാടിയിരിക്കുന്നു . കഷ്ടകാലം തുടങ്ങിയോ ഗുരുജീ? "
"സംശയമുണ്ടോ ? കഷ്ടകാലം തന്നെ. അത് പൂച്ചയ്ക്കാണെന്നു മാത്രം "
കടപ്പാട് :ഓഷോ

വെറുപ്പും സ്നേഹവും
വെറുക്കാന്‍ ചുരുങ്ങിയ പക്ഷം ഒരു കാരണമെങ്കിലും വേണം . സ്നേഹിക്കാനോ? ഒന്ന് പോലും വേണ്ട .
Monday, 29 November 2010
മതങ്ങള്‍
"എന്‍റെ കുട്ടി പഠിക്കാന്‍ ബഹു മിടുക്കനാ , കാണാനും നല്ല ഭംഗിയാ അവനെ , പിന്നെ ചീത്ത കൂട്ട് കേട്ട് ഒന്നും ഇല്ല ."
" ഏടോ എന്‍റെ മോന്‍ അവനെക്കാള്‍ മിടുക്കനാ , നല്ല സ്വര്‍ണ്ണത്തിന്റെ നിറം , തന്‍റെ മോനെ പോലെ പതിഞ്ഞ മൂക്കല്ലാ അവന്റേതു. ഏല്ലാവര്‍ക്കും അവനെ വലിയ കാര്യമാ . ദൈവം നേരിട്ട് അനുഗ്രഹിച്ചു കിട്ടിയതാ അവനെ . നിങ്ങള്‍ ഒരു പ്രാവശ്യം അവനെ കണ്ടാല്‍ ഒരു പക്ഷെ നിങ്ങളുടെ മകനെ ഉപേക്ഷിച്ചു അവനെ സ്വന്തമാക്കാന്‍ നോക്കും ."
"നിങ്ങള്‍ രണ്ടുപേരും പറയുന്നത് കേട്ടു. എന്‍റെ മകന്‍ മറ്റുള്ള കുട്ടികളെക്കാള്‍ മോശമാണെന്ന് തോന്നിയിട്ടില്ല . പിന്നെ നമ്മള്‍ എന്തിനാ മക്കളുടെ കഴിവുകള്‍ വിളമ്പി പരസ്പരം കലഹിക്കുന്നു ?. എല്ലാ കുട്ടികള്‍ക്കും അവരവരുടെത് ആയ പ്രത്യേകതകള്‍ ഉണ്ടാകും . എങ്ങിനെയായാലും മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികള്‍ വലുത് തന്നെ. പിന്നെ മറ്റു കുട്ടികളുടെ കുറ്റങ്ങള്‍ അറിയാന്‍ ഗവേഷണം നടത്തുന്നവര്‍, സ്വന്തം മക്കളെ നശിപ്പിക്കുകയാണെന്ന് മനസ്സിലാക്കുക."

ബുദ്ധന്‍
കൂടെയുള്ള ചൈനാക്കാരന്‍ എപ്പോഴും ചോദിക്കും ,
"നീ എപ്പോള്‍ നോക്കിയാലും തറ തുടച്ചുകൊണ്ടിരിക്കും , ടോയിലെറ്റ് ക്ലീന്‍ ചെയ്യും , മടുപ്പുണ്ടാവില്ലേ ? "
ഒരു പണികൊടുക്കണം എന്ന് മനസ്സാലെ നിരൂപിച്ചു.
" ഏടോ , ശുചിത്വം ശീലമാക്കിയാലെ , ബുദ്ധനെ കാണാന്‍ പറ്റൂ "
ബുദ്ധന്‍ അവന്‍റെ ബലഹീനത ആണെന്ന് എനിക്കറിയാം .
2 ആഴ്ചയായി അവനില്‍ ഭയങ്കര മാറ്റം . എപ്പോഴും തറ തുടയ്ക്കും , അടുക്കള വൃത്തിയാക്കും , കൃത്യമായി കുളിക്കും, എപ്പോഴും മുഖത്ത് സന്തോഷം കലര്‍ന്ന മൌനം .
( ഇനിയെങ്ങാനും അവന്‍ ബുദ്ധനെ കണ്ടിരിക്കുമോ ?)

Wednesday, 24 November 2010
സിങ്കപ്പൂര്‍
"ആഹാ , കൊച്ചിക്ക് എന്തൊരു മാറ്റം! അംബര ചുംബികളായ കെട്ടിടങ്ങള്‍ , കണ്ടൈനെര്‍ ഷിപ്മെന്റ് പ്രൊജക്റ്റ് , വിമാനത്താവളം , ഇങ്ങിനെ പോയാല്‍ 10 വര്‍ഷത്തിനുള്ളില്‍ സിങ്കപ്പൂര്‍ പോലെയാകും "
അപ്പോള്‍ സിങ്കപ്പൂര്‍ അന്ന് എങ്ങിനെയായിരിക്കും !

വീണ്ടും ബീഹാര്‍
ബീഹാര്‍ ഈ അവസ്ഥയില്‍ തന്നെ തുടരുന്നതാ നമ്മള്‍ മലയാളികള്‍ക്ക് നല്ലത് ! എന്നാലല്ലേ താരതമ്യം ചെയ്തു മേനി പറയാന്‍ പറ്റൂ !
Sunday, 21 November 2010
ചക്കപ്പഴക്കാലം
" ഏതായാലും തിരുമേനി ഇത്രയും നടന്നു വന്നതല്ലേ , മാത്രമല്ല ഊണ് കാലവുമായി , അല്പം കഴിച്ചിട്ട് പോകാം "
"വിരോധംല്യ , പുറമേ നിന്ന് പൊതുവേ ഒന്നും കഴിക്കാറില്ല . ഏതായാലും നിര്‍ബന്ധോച്ചാല്‍ , ആവാം "
"ഹാവൂ ! നന്നായിരിക്കുന്നു. ചക്കകൊണ്ട് സാമ്പാറോ? ശിവ ശിവ ആദ്യായിട്ടാ ...ഹായ് ! ചക്കതോരനും നന്നായിട്ടുണ്ട് . എന്തായിത് അച്ചാറും ചക്കകൊണ്ടോ ? സന്തോഷായി, ചതുര്‍ വിഭവങ്ങള്‍ കൂട്ടി കഴിച്ചത് മാതിരി ആയി , ഇവിടത്തെ കൈപ്പുണ്യത്തെ ക്കുറിച്ച് നോം അന്തര്‍ജനത്തോട് പറയുന്നുണ്ട്"
" തിരുമേനി ആവശ്യം പോലെ കഴിച്ചോളൂ , അല്പം പച്ച മോര് കൂടി എടുക്കട്ടെ ?"
" ഹായ് ,ഹായ് ! എന്താ കഥ ! അതും ചക്കകൊണ്ട് ഉണ്ടാക്കിയതാണോ?"
കടപ്പാട് : അബൂബക്കര്‍

Saturday, 20 November 2010
വിശ്രമം
രാജാവ് ആ വഴി നടക്കാന്‍ പോകുമ്പോള്‍ അയാള്‍ ആ മരത്തിന്റെ ചുവട്ടില്‍ വെറുതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട് . ഏതായാലും ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം ?
" ആരവിടെ, ആ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നയാളെ ഉടന്‍ ഹാജരാക്കൂ "
" അടിയന്‍, അവിടുന്ന് എന്നെ വിളിപ്പിച്ചോ ? '
"നാം പലപ്പോഴായി കാണുന്നു , നീ ഒരു പണിയും ചെയ്യാതെ അവിടെ കുത്തിയിരിക്കുന്നു? എന്താ കാര്യം "
" പ്രഭോ, ഞാന്‍ ഒരു വളക്കച്ചവടക്കാരനാണ് . അഷ്ടിക്കുള്ള വകയാകുമ്പോള്‍ ഞാന്‍ കച്ചവടം നിര്‍ത്തി ആ മരതണലില്‍ ഇരുന്നു അല്‍പനേരം വിശ്രമിച്ചിട്ട് പോകും ".
" ശരി, എന്നാല്‍ നിനയ്ക്ക് കുറച്ചു നേരം കൂടി കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കാന്‍ പാടില്ലേ ?"
"എന്നിട്ട് "
" എന്നിട്ടോ ? അതില്‍ നിന്നും മിച്ചം പിടിച്ചു നിനക്ക് ഒരു കട തുറക്കാന്‍ പാടില്ലേ ?" "പിന്നെ കുറെനാള്‍ കഴിയുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കി, നിന്റെ മക്കളില്‍ ഒരാളെ കട ഏല്പിച്ചു , നിന്റെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ പാടില്ലേ ? "
" എന്നിട്ട് "
" എന്ത് നീ നമ്മെ കളിയാക്കുകയാണോ ? " അല്ല തിരുമനസ്സേ , അതിനു ശേഷം എന്ത് ചെയ്യണം എന്ന് കൂടി പറയൂ "
" പിന്നെ നിനക്ക് വിശ്രമിക്കാമല്ലോ " " അത് തന്നെയല്ലേ തിരുമനസ്സേ ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? . ഒന്ന് വിശ്രമിക്കാന്‍ ഇത്രയൊക്കെ ചെയ്യണോ? "

നെഗറ്റീവ്
എന്ത് അഭിപ്രായം ചോദിച്ചാലും രാമേട്ടന്‍ നെഗറ്റീവ് മാത്രമേ പറയൂ . അക്കാര്യം നാട്ടിലെ ഏല്ലാവര്‍ക്കും അറിയാം. ഏതായാലും ഇക്കാര്യം ജോസിനു അറിയാഞ്ഞിട്ടല്ല . എങ്കിലും താന്‍ പണിയിപ്പിച്ച പുതിയ വീടിനെക്കുറിച്ചു ഒന്ന് രാമേട്ടനെ കാണിച്ചു അഭിപ്രായം ചോദിക്കാം എന്ന് വിചാരിച്ചു . എന്തെങ്കിലും കോട്ടമുണ്ടെങ്കില്‍ തീര്‍ക്കാമല്ലോ ?
സത്യം പറഞ്ഞാല്‍ അതൊരു കൊട്ടാരമായിരുന്നു. ഞങ്ങളുടെ ജില്ലയിലെ ഏറ്റവും വലിയ വീടും അതായിരിക്കണം . ജോസേട്ടന്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ ഷേക്കിന്റെ കൂടെ ആയിരുന്നു . ഇറക്കുമതി ചെയ്ത മാര്‍ബിളും ഗ്രാനൈറ്റ്, മിറര്‍ , വിലകൂടിയ കാര്‍പെറ്റ് എന്ന് വേണ്ട സ്വിമ്മിംഗ് പൂള്‍ വരെ ആ വീട്ടില്‍ ഉണ്ടായിരുന്നു.
രാമേട്ടന്‍ അകവും പുറവും ചുറ്റി നടന്നു കണ്ടു , ചാഞ്ഞും ചരിഞ്ഞും നോക്കി . ജോസിന്‍റെ ഉള്ളു പിടച്ചു . വല്ല പ്രശ്നവും ഉണ്ടോ ആവോ ?
" രാമേട്ടാ ഇനിയെങ്കിലും ഒന്ന് പറ, വീട് എങ്ങിനെയുണ്ട് ?"
" സംഗതിയൊക്കെ കൊള്ളാം പക്ഷെ ......."
"എന്ത് പക്ഷെ ?"
"വേറൊന്നുമല്ല മോനെ , ഇത് പൊളിക്കാന്‍ നേരത്ത് നീ കുറെ പാട് പെടും,
ഈ കരിങ്കല്ലും മാര്‍ബിളും ഒക്കെ പൊളിച്ചു എടുക്കാന്‍ ഒരുപാട് കൂലിയാവില്ലേ?"

യുക്തിവാദി
" ഏയ് അതൊക്കെ വെറുതെ പറയുന്നതല്ലേ , ദൈവം എന്നത് മനുഷ്യ സൃഷ്ടിയാ വെറും സങ്കല്‍പം " ഏതൊരു യുക്തിവാദി വായ തുറന്നാലും ഏകദേശം ഇത് മാതിരി ഒന്ന് തട്ടിവിടും.
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടന്നു കുത്തിമറിയുന്ന കുഞ്ഞു വിചാരിക്കുകയാ
" ഏയ് അമ്മ വെറും ഒരു സങ്കല്‍പ്പമല്ലേ "

ദൈവത്തിനെ അറിയണമെങ്കില്‍
ഒന്നിനെ അറിയണമെങ്കില്‍ അതായിത്തീരണം . അല്ലെങ്കില്‍ അറിവ് പൂര്‍ണമാകില്ല .
അച്ഛനെ അറിയണമെങ്കില്‍ നാം അച്ഛനാകണം .
നേഴ്സിനെ അറിയണമെങ്കില്‍ അതാകണം, പോലീസും അതുപോലെ തന്നെ .
അപ്പോള്‍ ദൈവത്തിനെ അറിയണമെങ്കിലോ ? ............................................
കടപ്പാട് : പ്രഭാത്

അച്ഛന്‍റെ പ്രാര്‍ത്ഥന
എന്നും വെളുപ്പിനെ കുളിച്ചു കിഴക്കോട്ടുനോക്കി അദ്ദേഹം കൈ കൂപ്പുമായിരുന്നു .
"എത്രനാളായി അച്ഛന്‍ പ്രാര്‍ത്ഥിക്കുന്നു .എന്നിട്ടും ഇതുവരെ എനിയ്ക്കൊരു ജോലി ആയില്ലല്ലോ? സത്യം പറ ദൈവത്തോട് എന്താണ് അച്ഛന്‍ ആവശ്യപ്പെടുന്നത് ? "
" ആരോട് കാശു കടം ചോദിച്ചാലും മടിയില്ലാതെ തരാന്‍ മനസ്സ് വെപ്പിക്കണേ,
എന്‍റെ ഭഗവാനേ! അതാ എന്‍റെ പ്രാര്‍ത്ഥന"

ഡിക്ഷ്ണറി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം പാര്‍ടി സഖാക്കള്‍ പുതിയ ഡിക്ഷ്ണറിയുടെ പണിപ്പുരയില്‍ ആണെന്ന് തോന്നുന്നു . ഉദാഹരണത്തിന് 2 വാക്കുകള്‍ നോക്കാം
തോറ്റുപോയി : പ്രതീക്ഷിച്ച വിജയം നേടാനായില്ല!
തോറ്റു തുന്നം പാടി : വോട്ടിംഗ് നില മെച്ചപ്പെടുത്തി!

സത്യസന്ധ്യത
15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തിരികെ ഏല്പിച്ചു ഓട്ടോ ഡ്രൈവര്‍ മാതൃക യായി : വാര്‍ത്ത
എന്തുകൊണ്ടാണ് ഇതെല്ലം വാര്‍ത്തയാകുന്നത് ?
കേരളീയ പൊതുസമൂഹ മനസ്ഥിതി സത്യസന്ധമല്ല എന്നതുകൊണ്ടല്ലേ ?

Friday, 19 November 2010
ലക്ഷ്യവും മാര്‍ഗ്ഗവും
നമ്മില്‍ ചിലര്‍ പറയുന്നു, ലക്‌ഷ്യം നല്ലതാണെങ്കില്‍ മാര്‍ഗത്തെപ്പറ്റി വേവലാതി പെടേണ്ട എന്ന്.
അത് ശെരിയാണോ?
നല്ല ലക്ഷ്യമുള്ള ആര്‍ക്കാണ് മോശം മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ കഴിയുന്നത്?
ഭഗവാന്‍ കൃഷ്ണന്‍ ന്യായം ജയിക്കാന്‍ യുദ്ധം തിരഞ്ഞെടുത്തതാണോ ? കൌരവര്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ അദ്ദേഹം കാണിച്ചു കൊടുത്തില്ലേ? കൌരവരല്ലേ യുദ്ധത്തിന്‍റെ മാര്‍ഗ്ഗം തിരഞ്ഞെടുത്തത്? അതുകൊണ്ട് തെറ്റായ പാഥയെ സാധൂകരിക്കാന്‍ ഭഗവാനെ കൂട്ടുപിടിക്കണോ?
മാര്‍ഗ്ഗത്തെ നോക്കിയാല്‍ അറിയാം ലക്ഷ്യത്തിന്റെ ഉദ്ദേശ്യ ശുദ്ധി . ലോകത്തിന്‍റെ നിലനില്‍പിന് ലക്ഷ്യവും മാര്‍ഗ്ഗവും നന്നായേ മതിയാകൂ !

Thursday, 18 November 2010
Rich Man
ആ ചടങ്ങില്‍ കൂടിയ പലരും അയാളെ ശ്രദ്ധിച്ചു . കണ്ടാല്‍ തന്നെ അറിയാം ഒരു ബിസിനസ് മാന്‍റെ ലക്ഷണം.
" തനിക്കു അദ്ദേഹത്തെ മനസ്സിലായോ "
"ഇല്ല "
" ലക്ഷാധിപതിയാ !, പുറകില്‍ നില്‍ക്കുന്ന ആ സ്ത്രീയെ ശ്രദ്ധിച്ചോ ? അദ്ദേഹത്തിന്റെ ഭാര്യയാ , അവര്‍ കാരണമാ ഈ അവസ്ഥയില്‍ അയാള്‍ എത്തിയത്."
" അതേയോ? അപ്പോള്‍ പണ്ട് എങ്ങിനെയായിരുന്നു?"
"പണ്ട് അയാള്‍ കോടീശ്വരന്‍ ആയിരുന്നു !"

Wednesday, 17 November 2010
wrong is right
അയാള്‍ക്ക് 10 മണിയ്ക്കായിരുന്നു ഇന്റര്‍വ്യൂ. എത്ര നാളത്തെ കാത്തിരിപ്പിന് ശേഷം വന്ന അവസരമാണ് ! 8 30 നുള്ള ട്രെയിനില്‍ പോയാല്‍ അരമണിക്കൂര്‍ മുന്‍പേ എത്തിച്ചേരാം . മഴയുണ്ടെങ്കിലും സാരമില്ല . നടന്നു സ്റ്റേഷന്‍ വരെ പോകാം.
ദൈവമേ ഈ ജോലിയും കൂടി കിട്ടിയില്ലെങ്കില്‍ ആത്മാഹത്യ തന്നെ ശരണം . ഇനിയും അച്ഛനെയും ചേട്ടനെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ല .
"ശ്ശോ , എന്ത് ----------- ആണടോ കാണിച്ചത് ? "
ഓട്ടോറിക്ഷക്കാരന്‍ തിരിഞ്ഞു പോലും നോക്കിയില്ല . ദൈവമേ , ഈ ഷര്‍ട്ട് ഇട്ടുകൊണ്ട് എങ്ങിനെ ഇന്റര്‍വ്യൂ നു പോകും ? മുഴുവന്‍ ചളി വെള്ളത്താല്‍ അഴുക്കായിരിക്കുന്നു .
നീ ഒരിക്കലും ഗതി പിടിക്കില്ലെടാ ദുഷ്ടാ , മനസ്സ് കൊണ്ട് ആ ഓട്ടോക്കാരനെ പ്രാകി . തിരിച്ചു റൂമില്‍ വന്നു ഷര്‍ട്ട് മാറി സ്റ്റേഷനില്‍ വന്നപ്പോള്‍ ട്രെയിന്‍ പോയി 15 മിനിട്ട് കഴിഞ്ഞിരിക്കുന്നു . മനസ്സ് ആകെ തകര്‍ന്നു പോയി . നേരെ കടല്‍ പുറത്തു പോയി . കള്ളു തന്നെ ശരണം . തിരിച്ചു ചെന്നപ്പോള്‍ റൂമിന് മുന്നില്‍ ആള്‍ക്കൂട്ടം .
" ദെ ശിവന്‍കുട്ടി! എടാ നീ ആ ട്രെയിനില്‍ ഉണ്ടായിരുന്നില്ലേ ? " അവരെല്ലാം അയാളെ അത്ഭുതത്തോടെ നോക്കി ! " നീ എങ്ങിനെ രക്ഷപെട്ടു " അയാള്‍ക്കൊന്നും മനസ്സിലായില്ല .
അയാള്‍ രാവിലെ പോകേണ്ട ട്രെയിന്‍ പെരുമണ്‍ കായലില്‍ അപകടത്തില്‍ പെട്ട് \എല്ലാ യാത്രക്കാരും മുങ്ങി മരിച്ചിരിക്കുന്നു.......
ഒരു ദൈവദൂതനെ പോലെ വന്നു തന്റെ മേല്‍ ചെളിവെള്ളം തെറിപ്പിച്ച ആ ഓട്ടോക്കാരനെ മനസ്സാല്‍ നന്ദി പറഞ്ഞു . 25 വര്‍ഷം കഴിഞ്ഞിട്ടും അയാളെ മറക്കാന്‍ കഴിയുന്നില്ല. തനിക്കൊരു ജീവിതം തന്ന, ഒരു വലിയ മല്ടിനാഷനല്‍ കമ്പനിയുടെ അധിപനായിരുന്നു ലോകം മുഴുവനും ചുറ്റിക്കറങ്ങാന്‍ അവസരം തന്ന അയാളോട് എങ്ങിനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് ?
ഒരു പക്ഷെ, ഒരു വലിയ ശരിയുടെ തുടക്കം ഒരു തെറ്റില്‍ നിന്നും ആവാം . അല്ലെങ്കില്‍ തെറ്റിനെ മറ്റൊരു കോണിലൂടെ നോക്കിയാല്‍ ശരിയാണെന്ന് മനസ്സിലാക്കാം .
,

Monday, 15 November 2010
Heaven
പരലോകത്ത് പുതിയതായി എത്തിയ ആത്മാവ് സ്ഥലങ്ങള്‍ ഒക്കെ കണ്ടു അന്തം വിട്ടു. " ഈ സ്വര്‍ഗം കൊള്ളാമല്ലോ? " ഇത് കേട്ട് നിന്ന പിശാചിന് ദേഷ്യം കയറി. " നീ ഏതു കോത്താഴത്തു നിന്നാ വരുന്നത് ? എടാ ഇത് നരകമാ !" ( ആത്മാവ്, പാവം ബീഹാറുകാരന്‍ ആയിരുന്നു !)
കടപ്പാട് : സ്വാമി സന്ദീപ് ചൈതന്യ
കടപ്പാട് : സ്വാമി സന്ദീപ് ചൈതന്യ
Mathayi Vs Father 1
അച്ഛന്റെ ഉപദേശം കേട്ട് മത്തായിക്ക് മടുത്തു . എപ്പോള്‍ പള്ളിയില്‍ ചെന്നാലും ഇനി മദ്യപിക്കരുത് എന്ന് സത്യം ചെയ്യിപ്പിചിട്ടെ വിടുകയുള്ളൂ. എന്നാല്‍ ഇന്ന് അച്ഛനോട് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം .മത്തായിയെ ദൂരെനിന്നു കണ്ടപ്പോള്‍ തന്നെ അച്ഛന് മനസ്സിലായി ഇന്നും നാക്കിനു പണിയായി !
"അച്ചോ ഈശോ മിസിഹായ്കു സ്തുതിയായിരിക്കട്ടെ"
"അല്ല ഇതാര് മത്തായിയോ ? ഇപ്പോഴും എപ്പോഴും "
അച്ഛന്‍ വായ തുറക്കുന്നതിനു മുന്‍പേ മത്തായി
" അച്ഛനോട് ഒരു കാര്യം ചോദിക്കാനുണ്ട് "
"ഹും എന്താ " "അച്ചോ മുന്തിരി കഴിക്കുന്നത് തെറ്റാണോ ?" അതെന്താ നിനക്കിപ്പോള്‍ അങ്ങിനെ ഒരു സംശയം ? ഒരു തെറ്റുമില്ല , മാത്രമല്ല ആരോഗ്യത്തിനു വളരെ നല്ലതുമാണ് ."
" പഞ്ചസാര കഴിക്കുന്നത് കൊണ്ട് വല്ല തെറ്റുമുണ്ടോ ?" ഇവന്‍ എനിയ്ക്ക് എന്തോ പണി തരാന്‍ ഉള്ള പുറപ്പാടാണല്ലോ എന്റെ കര്‍ത്താവേ , വരട്ടെ നോക്കാം . " ഇല്ല മകനെ "
"എന്നാല്‍ ഇതുരണ്ടും കൂടി വെള്ളമൊഴിച്ച് കലക്കി വാറ്റിയെടുത്ത ചാരായം കഴിക്കുന്നതില്‍ എന്താണ് അച്ചോ ഒരു തെറ്റ് ? " പഹയന്‍ പണി പറ്റിച്ചല്ലോ ! " മകനേ മത്തായി !" "എന്തോ "
" നിന്റെ തലയില്‍ കുറച്ചു കളിമണ്ണ് ഇട്ടാല്‍ നിനയ്ക്ക് വേദനിക്കുമോ ?"
"ഇല്ലച്ചോ " "നിന്റെ തലയില്‍ കുറച്ചു വെള്ളം ഒഴിച്ചാലോ ? " വെള്ളം തലയില്‍ വീഴുന്നത് നല്ലതല്ലേ അച്ചോ, ഒരു കുഴപ്പവും ഇല്ല അച്ഛന്‍ ധൈര്യമായിട്ട് ഒഴിച്ചോ " " എന്നാല്‍ ഈ മണ്ണും വെള്ളവും കൂട്ടി കുഴച്ചു ഉണക്കി ഇഷ്ടികയാക്കി നിന്റെ തലയില്‍ ഒരു ഇടി വെച്ച് തന്നാലോ ?
"മകനേ ,ഒറ്റയ്കിരുന്നാല്‍ ഒന്നും അപകടകാരിയല്ല , എന്നാല്‍ അതിനെ വേണ്ടാത്ത രീതിയില്‍ കൂട്ടിചെര്‍ക്കുംപോഴാണ് അപകടം "
" എന്റെ പൊന്നച്ചോ കര്‍ത്താവ് സത്യമായും ഇനി ഞാന്‍ തൊടത്തില്ല "
കടപ്പാട്: ഒരു മുപ്പതു വര്‍ഷം മുന്‍പ് ഏതോ വീക്കിലിയില്‍ വായിച്ചത് .

Sex & Spirituality
സെക്സ് ബാഹ്യ ഇന്ദ്രിയങ്ങളുടെ കേളികള്‍ ആണെങ്കില്‍ . ആത്മീയത ആന്തരിക ഇന്ദ്രിയങ്ങളുടെ കേളികള്‍ ആണ്.
ആദ്യത്തേതു പഞ്ച ഇന്ധ്രിയങ്ങുളുടെ സമതുലിതമായ ഇടപെടലുകള്‍ ആണെങ്കില്‍ , രണ്ടാമത്തേതില്‍ പഞ്ച ഇന്ദ്രിയങ്ങള്‍, ആമ തലയും കൈകാലുകളും അകത്തേയ്ക്കു വലിക്കുന്നതുപോലെ, ജ്ഞാനെന്ധ്രിയത്താല്‍ നിയന്ത്രിക്ക പ്പെടുന്നു.
സെക്സില്‍ പഞ്ചേന്ദ്രിയങ്ങള്‍ ആണ് രാജവെങ്കില്‍ ആത്മീയതയില്‍ ജ്ഞാനെന്ധ്രിയo ആണ് രാജാവ് . അവാച്യ അനുഭൂതിയാണ് രണ്ടിന്റെയും ഫലം . അതുകൊണ്ടാണ് ഈ രണ്ടു കാര്യങ്ങളോടും മനുഷ്യന് കാന്തികമായ ആകര്‍ഷണം അനുഭവപ്പെടുന്നത് .
ആത്മീയതയില്‍ മുന്നോട്ടുപോകുമ്പോള്‍ജ്ഞാനെന്ധ്രിയo ചക്രവര്‍ത്തി ആയി മാറുന്നത് കാണാം .
(kindly bear with the spelling mistakes due to non familarisation of malayalam keys )

Sunday, 14 November 2010
Illussion
ഗുരോ , എന്താണ് മായ ?
ഇല്ലാത്തതിനെ ഉള്ളതായിട്ടും , ഉള്ളതിനെ ഇല്ലാത്തതു പോലെയും അനുഭവസ്ഥമാകുന്നതിനെ മായ എന്ന് പറയാം .
ഒരു ഉദാഹരണം പറഞ്ഞാല്‍, ഉരു മണി അരി പൊടിച്ചാല്‍ എന്ത് കിട്ടും ? അരിപ്പൊടി കിട്ടും അതില്‍നിന്നും ഒരു പൊടിയെടുത്തു വീണ്ടും ഭാഗിക്കുകയാനെന്നു വിചാരിക്കുക . ശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ തന്മാത്രകള്‍ ലഭിക്കും . വീണ്ടും തന്മാത്രയെ ഭാഗിച്ചു ഇലക്ട്രോന്സും പ്രോടോന്സും ചുറ്റിത്തിരിയുന്ന ആറ്റംസ് ആക്കി വീണ്ടും ഭാഗിക്കുകയാണെങ്കില്‍ എന്ത് ലഭിക്കും ? ക്വാര്‍ക്ക് . ഈ ആറ്റംസ് തന്നെ മനുഷ്യ മനസ്സുകള്‍ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണ് . അങ്ങിനെയെങ്കില്‍ ക്വാര്‍ക്ക് ഓ !
അതിനെയും ഭാഗിക്കുന്നതായി സങ്കല്പിക്കുക . ലഭിക്കുന്നത് വെറും ശൂന്യം ! നമ്മുടെ മുന്നിലുണ്ടായിരുന്ന ഒരു മണി അരി അപ്രത്യക്ഷമായിരിക്കുന്നു !
അതായത് അവിടെ എന്ത് ഉണ്ടായിരുന്നു , അതിപ്പോള്‍ ഇല്ല . എന്നാല്‍ ഇല്ലാത്തത് അവിടെ ഉണ്ട് താനും . ഇതാണ് മായ. ഇങ്ങിനെ നോക്കുകയാണെങ്കില്‍ നമ്മുടെ ശരീരവും ഈ ഭൂമിയും പ്രപഞ്ചവും അവിടെ ഉണ്ടോ ? എന്നാല്‍ ഇല്ലേ? ഇതാണ് മായ !
വാല്‍കഷ്ണം : ഗുരുവിന്റെ കരണത്ത് ഒന്ന് പൊട്ടിച്ചാല്‍ ഗുരു അവിടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ പറ്റും!(ശിഷ്യനും അവിടെയുണ്ടോ എന്ന് ഗുരുവും പരീക്ഷിയ്ക്കും )

Communist
നാട്ടില്‍ ഒരു വാര്‍ത്ത പരന്നു. അങ്ങ് ബംഗാളില്‍ ഒരു കമൂണിസ്റ്റ് പൂച്ച പിറന്നു എന്ന് ! ഏല്ലാവര്‍ക്കും വിവരം അറിയാന്‍ തിടുക്കമായി . മാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി . നാട്ടില്‍ നിന്നും സഖാക്കളും എത്തിച്ചേര്‍ന്നു . അവര്‍ പൂച്ചയെക്കണ്ടു ഞെട്ടിപ്പോയി. അവന്‍ ഒരു കോണ്‍ഗ്രസ് ആയിരിക്കുന്നു ! സഖാക്കള്‍ ഉടമസ്ഥനോട് തട്ടിക്കയറി . നിങ്ങള്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലേ? " സത്യമായിട്ടും ഇല്ല , അന്ന് അവന്‍ കണ്ണ് തുറന്നിട്ടില്ലായിരുന്നു !"
കടപ്പാട് ഓഷോ
കടപ്പാട് ഓഷോ
Ricepe 1
ഇന്നത്തെ പാചകം: റൈസ് വീന്യന്‍ ദോശ (Ricewheanion )
ചേരുവകള്‍ :
അരിപ്പൊടി 100 ഗ്രാം
ഗോതമ്പ് പൊടി 2 ടീ സ്പൂണ്‍
സവാള 2 എണ്ണം മീഡിയം
മുളകുപൊടി ഒരു നുള്ള്
ഉപ്പു ആവശ്യത്തിനു
നന്നായി കൊത്തിയരിഞ്ഞ സവാള ചേര്‍ത്ത മേല്പറഞ്ഞ ചേരുവകള്‍ വെള്ളം ചേര്‍ത്ത്
കുഴമ്പ് പരുവത്തില്‍ സ്പൂണ്‍ കൊണ്ട് അടിച്ചു തയ്യാറാക്കുക. ചൂടായ ചട്ടിയില്‍ എണ്ണപുരട്ടി ദോശ ചുടുന്നത് പോലെ ചുട്ടെടുക്കുക. റൈസ് വീന്യന്‍ ദോശ റെഡി !
(ഗോതമ്പ് ചേര്‍ക്കുന്നത് പോടിഞ്ഞുപോകാതിരിക്കാനാ. ഫെവികോള്‍ പരീക്ഷിക്കേണ്ട ,
ധൈര്യമായി കഴിച്ചോളൂ . 2 ചൈനക്കാര്‍ കഴിച്ചിട്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല , പിന്നെ കഴിവതും നല്ല ചൂടോടെ കഴിക്കുക . വായ പൊള്ളുമ്പോള്‍ പ്രത്യേകിച്ച് രുചി അറിയില്ലല്ലോ !)
tips : 2 ദിവസം പട്ടിണി കിടന്നു കഴിച്ചു നോക്കിയാല്‍ നല്ല രുചി കിട്ടും !

Lovable Business
കുറച്ചു മുതല്‍ മുടക്കിലൂടെ കൂടുതല്‍ ലാഭം നേടിയെടുക്കുന്നതാണ് ബിസിനസ് !
കൂടുതല്‍ മുടക്കി കുറവ് തിരികെ ലഭിക്കുന്നതാണ് സ്നേഹം !
കടപ്പാട് പ്രഭാത്

Democracy
ബ്യൂറോക്രസിയുടെ ഒരു ചെറിയ ഇടവേളയാണ്
ജനാധിപത്യം . അതായത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ പ്രഖ്യാപനത്തിന് വായ തുറന്നു ഫലപ്രഖ്യാപനത്തിനു വായ അടക്കുന്നതുവരെ !

Saturday, 13 November 2010
2G Spectrum
കോടിക്കണക്കിനു രൂപ കേന്ദ്ര ഖജനാവില്‍ നിന്നും ചോര്‍ന്നപ്പോള്‍ തടയാന്‍ പറ്റിയില്ല എന്നുള്ള ഒറ്റ കുറ്റമല്ലേ മന്ത്രി രാജ ചെയ്തിട്ടുള്ളൂ . അതിനു അദ്ധേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ നാണമില്ലേ ! അങ്ങനെയുള്ള മന്ത്രിമാരെ തുറന്കിലടയ്കുയാല്ലേ വേണ്ടത്!
കലൈഞ്ഞെര്‍ കരുണാനിധി അവര്‍കള്‍ വാഴ്ക !
കലൈഞ്ഞെര്‍ കരുണാനിധി അവര്‍കള്‍ വാഴ്ക !
endosulfan
എന്ടോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ മനുഷ്യ വിത്തുകളെപോലും നശിപ്പിക്കുന്നതിനു സാക്ഷികള്‍ ആയിട്ടും നമുക്ക് മതിയായിട്ടില്ല. ഒരു പക്ഷെ, ഇങ്ങിനെയും ജനസംഖ്യ വര്‍ദ്ധനവ് തടയാം എന്ന് തെളിയിക്കുവാനായിരിക്കും ചില നേതാക്കന്മാര്‍ ശ്രമിക്കുന്നത്.
ഇനിയും അന്വേഷനക്കംമീഷനുകള്‍ ആവശ്യമുണ്ടോ?
ലാഭത്തില്‍ പങ്കുപട്ടുന്നവര്‍ സൂക്ഷിയ്കുക. ഒരിക്കല്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കു പറയേണ്ടിവരും .
.

swaagatham
ആംഗ് സാന്‍ സ്യുകിയ്കു സ്വാതന്ത്ര്യം
എന്ന തടവറയിലേക്ക് സ്വാഗതം.
പട്ടാള ഭരണകൂടം ഇനിയും നിന്നെ തടവിലാക്കിയാല്‍
ആരുണ്ടിവിടെ എതിര്‍ക്കാന്‍ ?
അവിടെ ഭൂമിക്കടിയില്‍ ഓയില്‍ ഉണ്ടായിരുന്നെങ്കില്‍ !
അമേരിക്ക നിന്റെ മോചനത്തിന് ശ്രമിക്കുമായിരുന്നു.
പ്രിയ ബര്‍മ ജനസമൂഹമേ നമുക്ക് നല്ല നാളെയ്ക് വേണ്ടി
പരിശ്രമിക്കാം . ഇനിയും നിങ്ങള്‍ ഒറ്റപ്പെടില്ല.

Subscribe to:
Posts (Atom)